Sunday, November 4, 2012

ഒരു പറ്റം ട്വീറ്റുകള്‍.



@കണാദന്‍,
കണാദാ നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു,അല്ലെങ്കില്‍
ഭൂഗര്‍ഭപാത്രമാം മലകള്‍ തുരന്നവര്‍ ജീവകണം തേടില്ലയിരുന്നല്ലോ.
@റൂഥര്‍ഫോര്‍ഡ്‌
റൂഥര്‍ഫോര്‍ഡ്‌ നിങ്ങള്‍ക്ക്‌ തെറ്റ് പറ്റിയിരിക്കുന്നു,അല്ലെങ്കില്‍ മണ്ണിനെയും കൂടപ്പിറപ്പുകളെയും മറന്നവര്‍ കടല്‍ കരയിലെ “ഭാവി ഊര്‍ജകുംഭങ്ങളിലേക്ക്” ദ്രവം നിറക്കില്ലായിരുന്നല്ലോ.
@അംബേദ്കര്‍
അംബേദ്‌കര്‍ നിങ്ങള്‍ക്ക്‌ തെറ്റ് പറ്റിയിരിക്കുന്നു,അല്ലെങ്കില്‍     കാണാരെട്ടന്‍റെ പച്ചക്കറി പീടികയുടെ നെടുംതൂണ് പിഴുത്തവര്‍ “ചുമര്‍ചന്ത”കള്‍ക്ക്‌ കളമൊരുക്കില്ലായിരുന്നല്ലോ.

@സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
നിങ്ങള്‍ക്ക്‌ തെറ്റ് പറ്റിയിരിക്കുന്നു,ഇല്ലെങ്കില്‍ ഒരു ദിവസം കൊണ്ട് “കാല്‍പന്ത്‌ ദൈവ”ത്തിന്‍റെ കയ്യ്ക്കും “മിസ്സ്‌ കേരള”യുടെ മുടിക്കും അടിയിലെ “സ്ക്രോള്‍ ന്യൂസ്സാ”യി ഇവയൊന്നും മാറില്ലായിരുന്നല്ലോ
@ഭഗത് സിംഗ്
ഭഗത് സിംഗ് നിങ്ങള്‍ക്ക്‌ തെറ്റ് പറ്റിയിരിക്കുന്നു,അല്ലെങ്കില്‍ മാര്‍ച്ച്‌ 23ലെ ഒരു സ്റ്റാറ്റസ് അപ്ഡേറ്റിനു ലഭിക്കുന്ന ലൈക്കുകളിലേക്ക്‌ നിങ്ങളുടെ രക്തസാക്ഷിത്വം ചുരുങ്ങി പോകില്ലായിരുന്നല്ലോ.
@കടലിനപ്പുറം സ്വര്‍ണം തേടി പോയ മുക്കുവന്‍
മുക്കുവാ,നിങ്ങള്‍ പറഞ്ഞതാണ് ശരി.ഈ വലകൂട്ടങ്ങളില്‍ ചെറിയ മീനുകള്‍ മാത്രമേ പെടു,വലിയവ എന്നും വലക്കണ്ണി പൊട്ടിച്ച് പുറത്ത്‌ ചാടും, അതുകൊണ്ട് നമുക്ക്‌ കടല്‍ കടന്ന് സ്വര്‍ണ മരീചികകള്‍ തേടി പോകാം.

15 comments:

  1. പ്രിയപ്പെട്ട സുഹൃത്തേ,

    അമര്ഷമാണോ?ഇന്നത്തെ ലോകത്ത് ജീവിക്കേണ്ടി വന്നതില്‍ ............?

    ദേഷ്യമുണ്ടോ ............?ഇന്നത്തെ ജീവിതരീതികളോട്?

    എന്നിട്ടും നന്മ കാണണം...........കാണാന്‍ ശ്രമിക്കണം..........!

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. @അനു ചേച്ചി : അമര്‍ഷം ഉണ്ടാകേണ്ടേ???.... നെരൂദ പറഞ്ഞ പോലെ...
      "And you'll ask: why doesn't his poetry
      speak of dreams and leaves
      and the great volcanoes of his native land?

      Come and see the blood in the streets.
      Come and see
      The blood in the streets.
      Come and see the blood
      In the streets! "

      സ്നേഹപൂര്‍വ്വം,
      അജ്ഞാതന്‍

      Delete
  2. കൊള്ളാലോ സംഗതി..

    ReplyDelete
  3. .....ന്നാപ്പിന്നെ കൊള്ളാം

    ReplyDelete
  4. അജിത്തും,കണ്ണൂരാനും പറഞ്ഞു കൊള്ളാമെന്ന്.....ന്നാൽ ഞാനും പറയുന്നൂ...നല്ല എഴുത്തെന്ന്.......ആശംസകൾ...വേഡ് വെരിഫിക്കേഷൻ എടുത്ത് കളയുക

    ReplyDelete
    Replies
    1. @chandu sir : വളരെ നന്ദി.വേര്‍ഡ്‌ വേരിഫികേഷന്‍ എടുത്തു കളഞ്ഞു.

      Delete
  5. നന്നായിട്ടുണ്ടനിയാ.. അക്ഷരപ്പിശാചുകളൊഴിവാക്കുക. ഗൂഗ്ള്‍ ട്രാന്‍സ്‌ലിറ്ററേറ്റര്‍ ഉപയോഗിക്കുന്നതിന്റെ പ്രശ്നമാണെന്നു തോന്നുന്നു.

    ReplyDelete
    Replies
    1. @നിഖില്‍ ഏട്ടന്‍ : നന്ദി, ഗൂഗിള്‍ ട്രാന്‍സിലെറ്റര്‍ പറ്റിക്കുന്ന പണികള...ഇനി ശ്രദ്ധിച്ചോളാം

      Delete
  6. http://skrblogs.blogspot.in/2013/03/liebster-o.html

    something is there :) check it out..
    happy blogging..

    ReplyDelete