Saturday, June 4, 2011

അജ്ഞാതന്‍റെ Engineeringചരിതം ഖണ്ഡം 1

പ്രസ്താവന:അജ്ഞാതന്‍ എന്നത് തികച്ചും സാങ്കല്പിക കഥാപാത്രം ആണ്..ഈ കഥകള്‍ക്കോ...ഇതിലെ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ച്‌ പോയവരോ ആയി എന്തെങ്കിലും സാമ്യമോ....ഈ കഥകളില്‍ ആത്മകഥാപരമായ(!!!!) സന്ദര്‍ഭങ്ങളോ കാണുകയാണെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്‌.

 യൂനിവേര്‍സിറ്റി exam

കോളേജിലെ ഒരു യൂനിവേര്‍സിറ്റി exam കാലം...രാവിലെ ഹോസ്റ്റലിലെ ഒണക്ക അവിലിനോട്‌ പ്രതിഷേധിച്ച്‌ ചേട്ടന്‍റെ കടേന്നു പുട്ടും കടലേം തട്ടുമ്പോഴാണു അജ്ഞാതനു ബോധോദയം ഉണ്ടായത്‌(ബോധി വൃക്ഷമൊക്കെ ഇപ്പോ Out of fassion ആണെന്നെ.)
"മറ്റന്നാള്‍ economics യൂനിവേര്‍സിറ്റി exam ആണു" . core പേപ്പറല്ലാത്തതിനാല്‍ ഇതുവരെ ഒരൊറ്റ ക്ളാസിപ്പോലും കേറിട്ടില്ല(അല്ലെങ്കി കുറേ കയറിയേനെ...). ഒന്നും നോക്കിയില്ല നേരേവിട്ടു photostat കടയിലേക്ക്‌...."ദേവിയെ... ഏതോ ഒരു പടത്തില്‍ സലിം കുമാറു പറഞ്ഞപോലെ ഇതെന്താ ഇവിടെ ബിരിയാണിയെങ്ങാന്‍ ഫ്രീയായി കൊടുക്കുന്നുണ്ടോ?"
ഇനിയെന്തു ചെയ്യും..
അജ്ഞാതനാരാമോന്‍,ഹോസ്റ്റലില്‍ പോയി library card തന്‍റെ  പെട്ടിക്കുള്ളില്‍ നിന്നു തപ്പിയെടുത്തു.
"ഹായ്‌ എന്തു ഭംഗി ഇതുവരെ പുറത്തെടുക്കാത്തത്‌ കൊണ്ട്‌ ചുളിവൊന്നും വന്നിട്ടില്ല"
അപ്പോഴാണു മറ്റൊരു പ്രശ്നം കോളേജ്‌ id കാണാനില്ല  "സാധാരണ t-shirtഉം jeansഉം ഒക്കെ ചിലപ്പൊ ഓരൊത്തന്‍മാര്‍ എടുത്തോണ്ട്‌ പോവാറുണ്ട്‌,ഈ id കൊടുത്താ ഒരു സിം കാര്‍ഡുപോലും കിട്ടില്ല പിന്നെ ഇതെവിടെ പോയി"
പെട്ടന്നാണു അജ്ഞാതന്‍റെ  തലയില്‍ bulb കത്തിയത്‌  "wi fi ഉപയോഗിച്ച്‌ നെറ്റിന്നു പഠിക്കാം".
നേരെ റൂം മേറ്റിന്‍റെ ലാപ്പുമെടുത്ത്‌ AD ബ്ളോക്കില്‍ പോയി,
no wifi range.... ചുമ്മാ ലാപ്പുമെടുത്ത്‌ AD ബ്ളോക്കിനു ചുറ്റും നാലു പ്രദിക്ഷണം വെച്ചുനോക്കി.  "college wifi അല്ലേ ചിലപ്പൊ range വന്നാലോ?....ഇല്ല രക്ഷയില്ല" ...തിരിച്ച്‌ ഹോസ്റ്റെലിലേക്ക്‌ വിട്ടു... കുറേ പേരു തേരാ പാരാ നടക്കുന്നു....ചിലരു രാത്രി മുഴുവന്‍ പഠിച്ച(ദൈവത്തിനറിയാം!!!)ആലസ്യത്തില്‍ തലവഴി മുണ്ടും പുതച്ചുകിടക്കുന്നു...room no:122ല്‍ ചൂടുപിടിച്ച ചര്‍ച്ചയാണ്‌...അതു പിന്നെ എക്സാമിനിടയിലുള്ള എല്ലാ ദിവസവും അങ്ങനെയാണ്‌...4 ആളുണ്ടാവേണ്ട റൂമിലൊരു 10-15 പേരു കാണും.. കമ്പയിന്‍ സ്റ്റടി എന്നു പറയും...കയറിചെന്നപ്പൊ മലയാള സിനിമയിലെ പ്രതിസന്ധി ആണു വിഷയം....അതു പിന്നെ ലാലേട്ടനിലേക്കും മമ്മുക്കയിലേക്കൂമെത്തി(എന്‍.ബി:ഇവിടെ പ്രത്യേകിച്ച്‌ വിഷയങ്ങളില്ലേലും ചര്‍ച്ച ചൂടു പിടിക്കാറുണ്ട്‌.)...അജ്ഞാതന്‍ വിടോ...അതും ലാലേട്ടനെ പറ്റി പറയുമ്പൊ..ചര്‍ച്ചയില്‍ കലുങ്കുഷമായി തന്നെ ഇടപെട്ടു..ഒപ്പം ചില "വമ്പന്‍"മാരുള്ളോണ്ട്‌ തല്‍കാലം ലാലേട്ടനൊരു മേല്‍കൊയ്മ കിട്ടി നില്‍ക്കുന്ന അവസ്തയിലാണ്‌.അപ്പോഴാണ്‌ കയ്യില്‍ എക്ണോമിക്സ്‌ ഫോട്ടോസ്റ്റാറ്റും പിടിച്ച്‌ മലയാള സിനിമയില്‍ ഗാനഗന്ധര്‍വന്‍റെ പ്രസക്തിയെ പറ്റി വാതോരാതെ സംസാരിക്കുന്ന ഒരുത്തന്‍(ഇതാണു മോനെ കമ്പയിന്‍ സ്റ്റടി..!!)മറ്റൊരു പ്രസ്താവന ഇറക്കിയത്‌.."ഇപ്പൊ പോയിലേല്‍ മെസ്സിലെ ഉച്ചകഞ്ഞി തീരും... "
അജ്ഞാതനോര്‍ത്തു"രാവിലെ ചേട്ടന്‍റെ കയ്യിന്നു പുട്ടടിച്ച വകയില്‍ റൂം മേറ്റി ന്‍റെ അടുത്ത്‌ 25 രൂപ കടത്തിലാ...പോക്കറ്റ്‌ കാലിയാ..മെസ്സിലെ കഞ്ഞി തന്നെ ശരണം"...
നേരെ മെസ്സിലേക്ക്‌...സ്വന്തമായി പ്ളേറ്റില്ലാത്തതോണ്ട്‌ സ്ഥിരം കലാപരിപാടിയായ മറ്റൊരുത്തന്‍റെ പ്ളേറ്റില്‍ കയ്യിടല്‍ ആരംഭിച്ചു...
അതിനിടക്കാണു റൂമര്‍ കേട്ടത്‌ "എക്സാം പോസ്റ്റ്‌ ഫോണ്‍ ചെയ്യാന്‍ എല്ലാ വിധ സാധ്യതയുമുണ്ട്‌...ന്യുസ്‌ ഫ്രം യു.സിറ്റി..... "
ഇതു കേട്ടപ്പോ അജ്ഞാതനു സമാധാനമായി. "പോസ്റ്റ്‌ ഫോണിലെ പോസ്റ്റ്‌ എന്നു കേള്‍ക്കുമ്പോഴേ എക്സാം മാറ്റുന്ന യു.സിറ്റിയാ... " . നേരെ റൂമില്‍ ചെന്നു...കിടക്ക മാടിവിളിക്കുന്നു...ഒന്നും നോക്കിയില്ല കയറി ഒറ്റക്കിടത്തം...
ഉണര്‍ന്നത്‌ 4.30നു. വൈകുന്നേരത്തെ ചായ-കടി ടൈമിനു അജ്ഞാതന്‍റെ തലയില്‍ കൃത്യമായ അലാറമുണ്ട്‌...കടിക്കു വേണ്ടിയുള്ള തിക്കിതിരക്കിനിടയില്‍ അവന്‍ ആ സന്തോഷ വാര്‍ത്ത കേട്ടു............."എക്സാം ......മാറ്റിയിട്ടില്ല....."....അങ്ങനെ ആ കാര്യത്തില്‍ പഴയ സിനിമയിലെ അവസാന "ശുഭം" കാര്‍ഡ്‌ പോലെ തിരശീല വീണു.... അപ്പോഴാണു പുറത്ത്‌ വോളിവോള്‍ ടീമിന്‍റെ ആരവം കേട്ടത്‌..
"എ ഹെല്‍ത്തി മൈന്‍റ് ലീവ്സ്‌ ഇന്‍ എ ഹെല്‍ത്തി ബോഡി"എന്നാണല്ലോ പ്രമാണം...അജ്ഞാതന്‍ കളിക്കാനിറങ്ങി..കളികഴിഞ്ഞ്‌ കുളികഴിഞ്ഞ്‌ ഇത്തിരി രാമനാമം ജപിച്ചു...അവസാനം ഒരു നിവേദനവും"ദൈവമെ നിന്നിലാണെന്‍റെ പ്രതീക്ഷ".
മെസ്സില്‍ നിന്നു രാത്രി വകയും കഴിഞ്ഞ്‌ "ഇനിയെങ്കിലും കുറച്ച്‌ പഠിക്കാമെന്ന്‌" വിചാരിച്ച്‌ റൂമിലെത്തിയപ്പോള്‍ അവിടെ ലാപ്ടോപ്പില്‍ "ദേവാസുരം"ഓടുന്നു.
ചെവി പോത്തി പിടിച്ച്‌ എവിടെനിന്നോ ഒപ്പിച്ച ഒരു ഫോട്ടോസ്റ്റാറ്റുമായി ഇരുന്നു...ഉടന്‍ വന്നു ലാലേട്ടന്‍ ഫാന്‍സിന്നു(റൂമേകദേശം ഒരു തീയറ്റര്‍ പരിവമായിട്ടുണ്ട്‌)കമണ്റ്റ്‌...."ഓ അവന്‍റെയൊരു പഠിത്തം...നാളെ ഒരു ദിവസം കൂടിയുണ്ടടോ....എക്ണോമിക്സ്‌ അല്ലേ..."....
എന്തോ മറുത്തു പറയാനായി വാ തുറന്നപ്പോഴേക്കും കേട്ടു മംഗലശ്ശേരി നീലകണ്ഠന്‍റെ ഘന ഗാംഭീര്യ ശബ്ദം "മംഗലശ്ശേരി മാധവ മേനോന്‍റെ മകന്‍ കാണണ്ടാ എന്നു പറയുന്നതേ കാണു..കേള്‍ക്കണ്ടാന്നു പറയുന്നതേ കേള്‍ക്കു..അതാ പ്രകൃതം".
തീര്‍ന്നു.....ഫോട്ടോസ്റ്റാറ്റു മടക്കിവെച്ച്‌,അജ്ഞാതന്‍ കിടക്കയില്‍ കിടക്കുന്ന ഫാന്‍സ്‌ അസോസിയേഷനിലേക്ക്‌ നൂര്‍ന്നിറങ്ങി.... അവസാനം ഉറങ്ങും മുന്‍പ്‌ അജ്ഞാതന്‍  mobile വഴി facebookല്‍ തന്‍റെ status ഇങ്ങനെ update ചെയ്തു..."നാളെ എന്തായാലും ഇരുന്നു പഠിക്കണം"....അപ്പോഴാണവന്‍ അതു കണ്ടത്‌...ഇന്നെലെ രാത്രിയും ഇതേ status തന്നെയാണ്‌ താന്‍ updateചെയ്തത്‌....മുകളിലോട്ട്‌ നോക്കി ദൈവത്തിനോട്‌ "എന്നെ കാത്തോളണേ"എന്ന ആ  പഴയ ആ Request letter ഒന്നുകൂടി ഫോര്‍വേര്‍ട്‌ ചെയ്തിട്ട്‌ അവന്‍ കണ്ണുകളടച്ചു....എന്താ പറയ്യാ...ഒരു കവിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പുതിയൊരു പുലരിക്കായ്‌.....

8 comments:

  1. ഒരേ കോളേജും ഒരേ അവസ്ഥകളുമുമൊക്കെയായതുകൊണ്ടാവാം, പലയിടത്തും ഇതു മുമ്പേ ഞാനും എ... എന്നൊരു തോന്നലുണ്ടാവുന്നു...

    ReplyDelete
  2. അതൊന്നു ശ്രദ്ധിക്കണം കേട്ടോ

    ReplyDelete
  3. @കുഞ്ഞൂട്ടന്:എവടെയോക്കെയോ കുഞ്ഞൂട്ടന്‍ inspire ആയിട്ടുണ്ടേല്‍ ക്ഷമിക്കുക.

    ReplyDelete
  4. ഹാഹാ...ഹാ....
    ധിത്‌ കലക്കി...അപ്പൊ സത്യം പറഞ്ഞാല്‍ കേരളം മുഴുവന്‍ എന്‍ജിയറിംഗ്‌ പഠനം ഇങ്ങനെ തന്നെയാ അല്ലേ.....
    നോം വിചാരിച്ചു ഇതൊക്കെ ഞങ്ങളുടെ നരകത്തില്‍ മാത്രമേ നടക്കാറുള്ളൂ എന്ന് !!

    ReplyDelete
  5. ithu tintu monte kathayaitalla... ottumikka ella enggnrmarudeyumkathayayittanu thoniyathu
    any way nice one keep writing

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. btec ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഈറ്റവും കൂടുതൽ ചിരിക്കുക പരീക്ഷ തലേന്നുകളെ ഓർത്തായിരിക്കും
    ..പരീക്ഷ തലേന്ന് നടക്കുന്ന ഈ ലോക കാര്യ ചർച്ചയെ കുറിച്ച് പറഞ്ഞപ്പോഴാണോർത്തത് വിഷയങ്ങൾക്ക് ഒരു ക്ഷാമവും ഇല്ലെങ്കിലും പുതിയ വിഷയങ്ങൾ മുന്നിലേക്ക് ഇട്ടുതന്ന് ചര്ച്ച ഒന്ന് വിപുലീകരിച്ചു മുങ്ങുന്ന കുറച്ചു വിദ്വാൻ മാരുണ്ട് .... പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ നമ്മൾ മണ്ടന്മാരും അവർ കൌശലക്കാരും ..

    ReplyDelete