Tuesday, December 24, 2013

ഇല്ലാനഗരി(neverland)യിലെ വിശേഷങ്ങള്‍-1

എന്നില്‍ നിന്ന് ഞാനിലേക്കിട്ട കൂച്ച് വിലങ്ങുകളാണ് ഭയം.
ഞാനില്‍ നിന്ന് എന്നിലേക്ക് പൊട്ടി ഒഴുകുന്ന മദപ്പാട് മാത്രമാണ് പ്രണയം.
അകത്തേക്ക് മാത്രം തുറക്കുന്ന വാതിലുകള്‍ ഉള്ള ഹൃദയങ്ങളുടെ ലോകമാണ് സൗഹൃദം.
എന്നിലെ ഞാനെ കണ്ടെത്തല്‍ ആണ് അഹങ്കാരം.
അവനില്‍ ഞാന്‍ ഇല്ലെന്ന തിരിച്ചറിവാണ് അസൂയ.
അബോധത തന്‍ നീര്‍കുമിളകളില്‍ ചാലിച്ച നിറങ്ങള്‍ മാത്രമാണ് സ്വപ്‌നങ്ങള്‍....

Wednesday, August 14, 2013

25 MINUTES - Malayalam Campus Political Short Film
വായില്‍ തോന്നിയതൊക്കെ എഴുതി കൂട്ടിയ ഈ ബ്ലോഗില്‍ കയറി ഞാന്‍ എഴുതിയതൊക്കെ വായിക്കുകയും,അഭിനന്ദിക്കുക്കയും വിമര്‍ശിക്കുക്കയും ചെയ്ത പ്രിയ ബ്ലോഗ്ഗര്‍ സുഹൃത്തുക്കളെ...ഇതെന്‍റെയും സുഹൃത്ത്ക്കളുടെയും ഒരു എളിയ ശ്രമമാണ്...ഒരു short film....തിരക്കില്ലെങ്കില്‍ കണ്ടു ഒരു അഭിപ്രായം പറയുക.....ഈയുള്ളവന്‍ എഡിറ്റിംഗ് ചെയ്തതാണ്....

Sunday, June 16, 2013

left right left : revolution is really home made
ഈ അടുത്ത കാലത്ത് എന്ന ട്രെന്‍ഡ് സെറ്റര്‍ സിനിമക്ക് ശേഷം മുരളി ഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും ഒന്നിക്കുന്നു എന്നത് കൊണ്ട് പ്രേക്ഷകര്‍ക്ക് ഉള്ള പ്രതീക്ഷ ഒട്ടും ആസ്ഥാനത്ത് ആക്കുന്നില്ല “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്” എന്ന ചിത്രം എന്ന് മാത്രമല്ല ആ പ്രതീക്ഷകള്‍ക്ക് ഒരു പടി മുകളില്‍ നില്‍ക്കുന്നു ഈ ചിത്രം എന്ന് വേണമെന്നാണ് പറയേണ്ടത്.ഫെയ്സ് ബുക്കില്‍ ഒരു സുഹൃത്ത് ഷെയര്‍ ചെയ്ത “നട്ടെല്ല് ഉള്ളവന്‍ എടുത്ത സിനിമ” എന്ന അപ്ഡേയ്റ്റ്‌ വളരെ ശരിയാണെന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ ബോദ്ധ്യപെടുന്നു.ചിത്രം ശക്തമായൊരു political film എന്ന രീതിയില്‍ ആണ് പൊതുവേ ചര്‍ച്ച ചെയ്യപ്പെടുന്നത്ത് എങ്കിലും ഈ സിനിമ അവക്കെല്ലാം ഉപരി ചില രാഷ്ടീയ ചുറ്റുപാടുകളില്‍ സൃഷ്ടിക്കപെടുന്ന മാനസിക അവസ്ഥകളെ ആണ് പ്രതി പാതിക്കുന്നത് എന്ന് വേണം കരുതാന്‍. കമ്യൂണിസം എന്ന ചിന്താ ഗതിക്ക് ചുറ്റും ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ പോരാട്ടങ്ങളും ജീവിത വ്യഥകളും ആണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. അത് കൊണ്ട് തന്നെയാവും“..സമാധാനപ്രിയരുടെ ഒരു വിപ്ലവം ഉണ്ടാവും..അതാവും യഥാര്‍ത്ഥ വിപ്ലവം..എന്ന് സിനിമയിലെ റോയ് ജോസഫ്(മുരളി ഗോപി) പറയുന്നത്.

ജീവിതത്തോട് നിരന്തരം സമരം ചെയ്ത് മുന്നോട്ടു വരുന്ന മൂന്ന്‍ നായകരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.1969 ലെ കൈതേരി സഹദേവനും(ഹരീഷ് പേരടി),76 ലെ റോയ് ജോസെഫും(മുരളി ഗോപി),86 ലെ വട്ട് ജയനും(ഇന്ദ്രജിത്ത്).മൂന്ന്‍ വിപ്ലവകാരികകള്‍...ആ മൂന്നു പേരെ 2013ലെ മലയാള രാഷ്ടീയ അവസ്ഥയിലേക്ക് കൊണ്ട് വരികയാണ്‌ കഥാകാരന്‍ ചെയ്തിട്ടുള്ളത്.

അതുകൊണ്ട് തന്നെ അവിടെ ഈ കഥാപാത്രങ്ങള്‍ക്ക്ക്കും കഥാന്തരീക്ഷങ്ങള്‍ക്കും നമ്മുടെ സമൂഹത്തില്‍ ചില സാമ്യതകള്‍(ഇല്ലെന്നു ആദ്യം എഴുതി കാണിക്കുന്നുണ്ടെങ്കിലും) കാണാവുന്നതാണ്‌.എന്നാല്‍ അത് സാധാരണ മലയാള സിനിമകളില്‍ കാണുന്ന പ്രഹസന മിമിക്രി ഡ്യൂപ്പ് ആവിഷ്കാരങ്ങള്‍ അല്ല മറിച്ച് ശക്തമായ നിലപാടുകളും വ്യക്തമായ രാഷ്ടീയവും  identityയും ഉള്ള കഥാപാത്രങ്ങള്‍ ആണ്. “ആരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്” എന്ന കഥാകാരന്‍റെ ഇടക്കിടക്കുള്ള ചോദ്യങ്ങളില്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ ഈ മൂവരെയും കാണുന്നു..മറ്റൊരു നിമിഷത്തില്‍ അതും ചോദ്യം ചെയ്യപെടുന്നു...
harish peradi

ഇവര്‍ക്കിടയില്‍ കടന്നു വരുന്ന രമ്യ നമ്പീശന്‍റെ ജെന്നിഫര്‍ എന്ന കഥാപാത്രത്തിലും ലെനയുടെ അനിത(Aleida March Hilda Gadea അനിത വിശേഷിപ്പിച്ച് ചെഗുവേര റോയ് എന്ന തന്‍റെ ഭര്‍ത്താവിനോട് ഈ കഥാപാത്രം എത്ര ഇഴുകി ചേര്‍ന്നിരിക്കുന്നു എന്ന് കഥാകാരന്‍ നമുക്ക് മനസിലാക്കി തരുന്നു)യും അനുശ്രീ അവതരിപ്പിക്കുന്ന കഥാപാത്രത്തിലും നാം വിപ്ലവകാരികളെ കാണുന്നു. ഇവിടെ ജെന്നിഫര്‍ തന്‍റെ സാഡിസ്റ്റ്‌ ആയ ഭര്‍ത്താവിനെതിരെയും(സൈജു കുറുപ്പ്) അനുശ്രീ ചെയ്ത കഥാപാത്രം തന്‍റെ കുടുംബത്തിന്‍റെ നിലനില്‍പ്പിനു വേണ്ടിയ ജീവിതത്തോടും സമരം ചെയ്യുന്നവര്‍ ആണ്.കഥ ഈ ഭാഗങ്ങളില്‍ എത്തുമ്പോള്‍ മറ്റു ചില മാനങ്ങള്‍ കൈ വരുന്നു.പൂര്‍ണ്ണമായും ഒരു political ഡ്രാമ എന്ന് പറഞ്ഞു ഈ സിനിമയെ catagorise ചെയ്തവര്‍ ഈ ഭാഗങ്ങള്‍ ശ്രദ്ധിച്ചിട്ടിലെന്നു വേണം കരുതാന്‍.കേരളത്തിലെ കമ്യൂണിസത്തിനു അതിന്‍റെ ഉല്‍പത്തികാലം മുതല്‍ ഇന്ന് വരെ ഉള്ള മാറ്റങ്ങളിലേക്ക് വ്യക്തമായൊരു ചിത്രവും ഈ കൂട്ടത്തില്‍ കൂട്ടി ചേര്‍ക്കപെടുന്നു.ഒടുവില്‍ യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ് ആരാണെന്ന ഉത്തരം നല്‍കിയാണ്‌ സിനിമ അവസാനിക്കുന്നത്(അത് തീയറ്ററില്‍ തന്നെ പോയി കാണുക).
sethulakshmi
ചിത്രത്തിന്‍റെ താര നിര ഒന്നിനൊന്നു പ്രശംസ അര്‍ഹിക്കുന്നു.മുരളി ഗോപിയും ഇന്ദ്രജിത്തും ലെനയും രമ്യ നമ്പീശന്‍റെയും ഇത് വരെ ഉള്ളതില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ് ഈ ചിത്രത്തില്‍ ഉള്ളത് എങ്കിലും  ചില നിമിഷങ്ങളില്‍ ഈ കഥാപത്രങ്ങളുടെ ഒരു പടി മുകളില്‍ നില്‍ക്കുന്നതാണ് നില്‍ക്കുന്നതാണ് ഹരിഷ് പേരടി ചെയ്ത കൈതേരി സഹ ദേവനും ഇന്ദ്രജിത്ത്ന്‍റെ അമ്മ വേഷം ചെയ്ത പ്രശസ്ത നാടക നടി സേതുലക്ഷ്മിയും.ചെറിയ റോളുകള്‍ ചെയ്ത സുധീഷ്‌ കരമനയും ശ്രീജിത്ത്‌ രവിയും അഹമ്മദ് സിദിക്കും സൈജു കുറുപ്പും വരെ പ്രശംസ അര്‍ഹിക്കുന്നു

ഈ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യപെടുമ്പോള്‍ എടുത്ത് പറയേണ്ടത് സംവിധാനവും തിരക്കഥയും തന്നെ ആണ്.എഡിറ്റര്‍ കൂടി ആയ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് സിനിമയുടെ ക്ലൈമാക്സില്‍ വളരെ crucial ഒരു നിമഷത്തില്‍ പ്രേഷകരെ പൂര്‍ണ്ണമായ അന്ധകാരത്തിലെക്ക് തള്ളിയിടുന്നുണ്ട്.ഈ ഒരു നിമിഷം പ്രേക്ഷകരുടെ മനസില്‍ സൃഷ്ടിക്കപ്പെടുന്ന വികാരങ്ങളുടെ ഒരു കടല്‍ മാത്രം മതി അരുണ്‍ കുമാര്‍ അരവിന്ദ് എന്ന സംവിധായകന് അതിനുപരി ചിത്രസംയോജകനു അഭിമാനിക്കാന്‍(അതും തീയറ്ററില്‍ തന്നെ പോയി അനുഭവിച്ച് അറിയുക).മുരളി ഗോപി എന്ന എഴുത്ത്കാരന്‍റെ ശക്തമായ കഥയും സംഭാഷണ ശകലങ്ങളും തന്നെയാണ് ചിത്രത്തിന്‍റെ ശക്തി. life is like a walk, we cant walk left left or right right, only left rigtht left right” “Life is a mariage of lmts and death is the cntnuatn of the same.”, “സമാധാനപ്രിയരുടെ ഒരു വിപ്ലവം ഉണ്ടാവും..അതാവും യഥാര്‍ത്ഥ വിപ്ലവം....സമാധാനമായി വിപ്ലവം നയിക്കുന്നവര്‍ക്ക് ചെവി കൊടുക്കാതിരുന്നാല്‍ പിന്നീട് വരുന്നത് ഭ്രാന്തന്മാര്‍ നയിക്കുന്ന ഒരു വിപ്ലവം ആയിരിക്കും...” “ഉറുമ്പ് ചത്താൽ വാർത്ത തവള ചാവും വരെ,തവള ചത്താൽ വാർത്ത പാമ്പ് ചാവും വരെ,പാമ്പ് ചത്താൽ വാർത്ത പരുന്തു ചാവും വരെ” എന്ന് തുടങ്ങി ചിത്രത്തിലെ അവസാന dialog അയ ““We are the real communists.We are brave, we r alone വരെ എടുത്ത് നോക്കിയാല്‍ ഇത് വ്യക്തമാവും. Shehnad Jalaalന്‍റെ ചിത്രീകരണവും ഗോപി സുന്ദര്‍ന്‍റെ പശ്ചാത്തല സംഗീതവും പ്രശംസ അര്‍ഹിക്കുന്നു....ഒറ്റ വക്കില്‍ പറഞ്ഞാല്‍ left right left,revolution is really home made.....
A man is part
DNA, part unknown and part
what he sees and goes through
as a child...

Left Right Left


വാല്‍ക്കഷ്ണം : “കുറെ കഞ്ചാവും പുകയും അല്ല” നട്ടെലുള്ള ഒരു പറ്റം മനുഷ്യര്‍ എടുത്ത ഇതാണ് യഥാര്‍ത്ഥ ന്യു ജെനറെഷന്‍ സിനിമ എന്ന് മാത്രമാണ് അജ്ഞാതന് പറയാനുള്ളത്.
My rating : 4/5