ജീവിതത്തിന്‍റെ രുചികൂട്ടുകളുമായി “ഉസ്താദ് ഹോട്ടല്‍”
3 വര്‍ഷത്തെ ഇടവേളക്ക് ശേഷം അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ മടങ്ങിയെത്തിയിരിക്കുന്നു,ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയുമായി.
![]() |
അന്‍വര്‍ റഷീദ് |
“ന്യൂ ജെനറേഷന്‍ സിനിമ(???)” എന്ന് നാം ഓമന പേരിട്ടു വിളിക്കുന്ന മലയാളത്തിലെ മാറ്റത്തിന്‍റെ വഴിക്ക് തന്നെയാണ് താനും എന്ന് പറഞ്ഞ കൊണ്ട്.രാജമാണിക്യം,ഛോട്ടാ മുംബൈ,അണ്ണന്‍ തമ്പി എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് മേയ്കര്‍ അയ അന്‍വര്‍ റഷീദ്‌ന്‍റെ മറ്റൊരു മുഖമായിരുന്നു “കേരള കഫെ” എന്ന സിനിമാ സംഗമത്തിലെ “ബ്രിഡ്ജ്” എന്ന ചിത്രം കാണിച്ചു തന്നത്.അദേഹം അഞ്ജലി മേനോന്‍(മഞ്ചാടിക്കുരു) എന്ന എഴുത്തുകാരിയുടെ തിരക്കഥയുമായി എത്തുമ്പോള്‍,അതും “സെക്കന്റ് ഷോ”വിലൂടെ എത്തിയ താര പുത്രന്‍ ദുല്ഖര്‍ സല്‍മാന്‍ന്‍റെ ഒപ്പം അത്ഭുതങ്ങള്‍ പ്രതീക്ഷിതമാണ്. ആ പ്രതീക്ഷകള്‍ ഒട്ടും തെറ്റി പോകുന്നില്ലെന്നതാണ് സത്യം.ലിസ്റ്റിന്‍ സ്റീഫന്‍(ട്രാഫിക്,ചാപ്പ കുരിശ്)എന്ന യുവ നിര്‍മാതാവ് വീണ്ടും മറ്റൊരു ട്രെന്‍ഡ് സെറ്റെര്‍ സൃഷ്ടിക്കുകയാണ്.
![]() |
ലിസ്റ്റിന്‍ സ്റ്റീഫന്‍ |
അഞ്ജലി മേനോന്‍ |
ഫൈസി(ദുല്ഖര്‍) എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ ജീവിതമാണ് കരീമ്ക്കെടെ(തിലകന്‍റെ) ഉസ്താദ് ഹോട്ടലിലൂടെ അഞ്ജലി മേനോന്‍ എന്ന എഴുത്തുകാരി പറയുന്നത്.കോഴിക്കോടന്‍ ഭാഷയെ വളരെ കൈയടക്കത്തോടെ ഉപയോഗിച്ചിരിക്കുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.ഫൈസി എന്ന നമ്മുടെ കേന്ദ്ര കഥാപാത്രം കരീമ്ക്കെടെ കൊച്ചു മകനാണ്,റസാക്ക്(സിദ്ദിക്ക്) എന്ന ബിസ്നസ്കാരന്‍റെ മകന്‍,4 പെങ്ങമാരുടെ ഒരേ ഒരു ആങ്ങള.ബാപ്പയെ പറ്റിച്ച് M.B.Aക്ക് പകരം ഷെഫ് പഠനത്തിനു പൊയ് നാട്ടിലെത്തുന്ന ഫൈസി ചില കാരണങ്ങളാല്‍ അവന്‍റെ ബാപ്പയോട് പിണങ്ങി തന്‍റെ ഉപ്പുപ്പയുടെ ഉസ്താദ് ഹോട്ടലില്‍ എത്തുന്നു.തുടര്‍ന്നുണ്ടാവുന്ന ജീവിതത്തിന്‍റെ രുചികൂട്ടുകളാണ് കഥാസാരം.
![]() |
ദുല്ഖര്‍ സല്‍മാന്‍ |
ചിത്രത്തിലെ star cast എടുത്ത് പറയേണ്ടതാണ്,കൂട്ടത്തില്‍ ദുല്ഖറിന്‍റെയും തിലകന്‍റെയും അഭിനയവും.ഓര്‍ത്തഡോക്സ് ചുറ്റുപാടുകളില്‍ നിന്ന് പുറത്ത് ചാടാന്‍ ശ്രമിക്കുന്ന നായിക കഥാപാത്രത്തിലൂടെ നിത്യാ മേനോന്‍ ഒരിക്കല്‍ കൂടി തന്‍റെ കഴിവ് തെളിയിക്കുന്നു.കോഴിക്കോടന്‍ സ്പെഷ്യല്‍ ബിരിയാണിയും,പ്രണയത്തിന്‍റെ “വാതിലില്‍ ആ വാതിലില്‍” നിറയുന്ന സുലൈമാനിയും വെറും രുചിക്കൂട്ടുകള്‍ മാത്രമല്ല ജീവിതത്തിന്‍റെ രസക്കൂട്ടുകള്‍ കൂടിയാണെന്ന് ചിത്രം പറയുന്നു.ആകാശങ്ങള്‍ മാത്രം സ്വപ്നം കാണാന്‍ കൊതിക്കുന്ന യുവത്വത്തിനു നേരെ ജീവിതത്തിന്‍റെ മറ്റൊരു മുഖം ഉണ്ടെന്നു മനസിലാക്കി കൊടുത്ത് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
കണ്ടു മടുത്ത ഫാമിലി മൂവികളില്‍ നിന്നും വ്യത്യസ്തമായ ഫ്രെഷ്നെസ്സ് തുളുമ്പുന്ന വിഷ്വല്‍സ് ആണ് ചിത്രം മുഴുവനും.കോഴിക്കോടിനെ അതിന്‍റെ എല്ലാ നിറങ്ങളോടും ലോകനാഥന്‍ എന്ന ക്യാമറമാന്‍ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നു. സാഹോദര്യത്തിന്റെ സൂഫി വക്താക്കലായ ഖവാലികളുടെ ദൃശ്യങ്ങളും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ആനന്ദന്‍ന്‍റെ ആര്‍ട്ട് ഡയറക്ഷനും എടുത്ത് പറയേണ്ടതാണ്,കാരണം അത്രയും മനോഹരമായാണ് ഉസ്താദ് ഹോട്ടലിന്‍റെ സെറ്റ് ചിത്രത്തില്‍ വരുന്നത്. “അപ്പങ്ങള്‍ എമ്പാടും” എന്നാ ഫോല്ക് ഫ്യൂഷനും ആയി എത്തുന്ന “കല്ലുമ്മക്കായ” എന്ന ബാന്‍ഡും സിനിമയില്‍ യൂത്നെസ്സ് നിറക്കുന്നു.കണ്ട് മടുത്ത “ഹാര്‍ട്ട് അറ്റാക്ക്” സീനുകളില്‍ പോലും നര്‍മ്മം കണ്ടെത്താന്‍ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്.
![]() |
In Location |
കഥാന്ത്യത്തോടടുക്കുമ്പോ പക്ഷെ ശക്തമായൊരു വിഷയം പറയുകയാണെങ്കില്‍ പോലും അവിടങ്ങളില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപ്പെടുന്നതായി തോന്നും.അവസാന നിമിഷം സിദ്ദിക്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സ്വഭാവത്തിലുള്ള നിമിഷ നേരം കൊണ്ടുള്ള മാറ്റവും വിശ്വാസ യോഗ്യമല്ലെന്ന് പറയേണ്ടി വരും.എങ്കിലും നമ്മളില്‍ നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നന്മയുടെ രുചിക്കൂട്ടുകളെ ഉസ്താദ് ഹോട്ടല്‍ ഓര്‍മ്മിപ്പിക്കുക തന്നെ ചെയ്യും.അജ്മീര്‍ മരുഭൂമിയിലെ മഴപോലെ നന്മയുടെ കണങ്ങള്‍ ഭൂമിയില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന ഓര്‍മ്മ പെടുത്തലിലാണ് സിനിമ അവസാനിക്കുന്നത്.
Chithrakkutt suggests : MUST WATCH.
cast and crew
Starring : Dulquer Salmaan, Nithya Menon
Director : Anwar Rasheed
Genre(s) : Comedy,Drama,Romance,Sport
Banner : Magic Frames
Producer : Listin Stephen
Story,Script,Screenplay : Anjali Menon
Cinematography : Lokanathan
Editor : Mahesh Narayanan
Art Director - Anandan , Makeup - Jayesh Piravam , , Costume Designer - Sameera Sanish , Production Control - Sanju Vaikom , Associate Director - Marthandan , Lyrics - Rafeeq Ahmed , Music Director - Gopi Sundar , Stills - Martin Prakkat , Designs - Old Monks , Assistant Director - Salaam Bukhari , Vinod. A.G ,
kkalakki thappe.....,
ReplyDeleteitellam vayichappo enikkum oru blog ezuthan thonnunnu...........
pandevideyo...paati vaziyil upeksichatellam... veendum enne madi....vilikkunnapoloru thonnal
ennalekalil.....njan ariyate poya ente "nale"yilekk thirinju nokkan oru moham