Monday, May 18, 2009

സര്‍ഗാത്മകത

Bloggerഉം തുറന്നിരിക്കുകയാണ്‌
ഇന്നൊരു കവിത എഴുതണം.
പക്ഷേ;
സര്‍ഗാത്മകത വിടരുന്നില്ല..
അതെങ്ങോ പോയിരിക്കുന്നു.
ശീതീകരിച്ച ഒാഫീസ്മുറിയിലെ
നിറമില്ലാത്ത ചുവരുകള്‍ക്കിടയില്‍,
ഫുഡ്കോര്‍ട്ടിലെ ഒഴിഞ്ഞ
സോഫ്റ്റ്ഡ്രിംഗ്‌ കുപ്പികള്‍ക്കിടയില്‍,
ആളൊഴിഞ്ഞ ലിഫ്റ്റിനുള്ളില്‍,
നിരതെറ്റാതടുക്കിവെച്ച
കമ്പ്യുട്ടറുകള്‍ക്കിടയില്‍,
എല്ലായിടത്തും തിരഞ്ഞു;
കണ്ടില്ല...
മഴപെയ്തുതോര്‍ന്ന പുഞ്ചപാടത്ത്‌,
അരുവിയിലേക്ക്‌ തുറക്കുന്ന ഇടവഴിയില്‍,
കാറ്റു കളനാദം പൊഴിക്കും മുളങ്കൂട്ടില്‍,
മഞ്ഞുതുള്ളി കഥ പറഞ്ഞിരുന്ന ചാരുപടിയില്‍,
ഇവിടെയെവിടെയോ
ഞാനെന്‍സര്‍ഗാത്മകതയെ മറന്നുവെച്ചു.
പ്രായോഗികതയുടെ സഞ്ചാര പാതയില്‍
യന്ത്രവേഗത്തില്‍ മനസ്സോടുമ്പോഴും
Social Networkസൈറ്റുകളില്‍
ഞാനെന്‍ സര്‍ഗാത്മകതയെ
ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്നു.

4 comments:

  1. welcome back dude..
    and a nice one too!!

    ReplyDelete
  2. തിരികെ സ്വാഗതം... കലക്കീട്ട്ണ്ട് സാധനം...

    ReplyDelete
  3. സർഗാത്മകതയെ കണ്ടുകിട്ടുമ്പോൾ അറിയിക്കാൻ മറക്കരുത്....

    ReplyDelete