Sunday, September 16, 2012

പ്രതിബിംബങ്ങള്‍



അയാള്‍ ആ കണ്ണാടി നോക്കി പറഞ്ഞുനിന്നെയാണു ഞാന്‍ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നത്. കണ്ണാടി അയാളെ നോക്കി പല്ലിളിച്ചു “നിന്നെയാണ് ഞാന്‍ ഏറ്റവും വെറുക്കുന്നത്”. ഒരു പ്രഹരമായിരുന്നു മറുപടി. തകര്‍ന്നു വീഴുന്ന  കണ്ണാടിച്ചില്ലുകള്‍ കലപില ശബ്ദത്തില്‍ ചിരിച്ചുകൊണ്ട് മൊഴിഞ്ഞു “നീ നിന്നെ തന്നെയാണ് കൂടുതല്‍ വികൃതമാക്കുന്നത്”. ദേഷ്യം വന്ന അയാള്‍ ആ ചില്ലുകള്‍  ചൂലുകൊണ്ട് അടിച്ച് കൂട്ടി പുറത്തേക്ക് എറിഞ്ഞു. തല്‍സ്ഥാനത്ത്‌ ഒരു പുതിയ കണ്ണാടി വെച്ചു. കറുത്ത പെയ്ന്‍റ് അടിച്ച ഒരു കണ്ണാടി. ഒന്നും പ്രതിഫലിപ്പിക്കാത്ത ഒരു കണ്ണാടി. അപ്പോഴും കുപ്പിച്ചില്ല് കൊണ്ട് മുറിഞ്ഞ അയാളുടെ കയ്യില്‍ നിന്ന് ചോര ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു.

4 comments:

  1. onnum mansilaakunnilla.my knowledge is limited..pakshe vann sambhawam aanennu manasilaayi..nywayz keep goinn dude..hopinn more creations of urz..

    ReplyDelete
  2. നന്നായിരിക്കുന്നു.... ഇനിയും എഴുതുക, ആശംസകള്‍ !!

    ReplyDelete
  3. നന്ദി സുഹൃത്തെ....വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ച് കൊള്ളുന്നു...മറ്റു പോസ്റ്റുകളും വായിക്കാന്‍ സമയം കണ്ടെത്തും എന്ന് പ്രതീക്ഷിക്കട്ടെ....

    ReplyDelete